ഇറാന്‍ ഉദ്യോഗസ്ഥനു അമേരിക്ക വിസ നിഷേധിച്ചു

single-img
12 April 2014

map_of_iranഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥനു യുഎസ് വീസ നിഷേധിച്ചു. നടപടി പ്രതിഷേധാര്‍ഹമാണെന്നു ഇറാന്‍ പ്രതികരിച്ചു. യുഎന്നില്‍ ഇറാന്റെ അംബാസിഡറാകാനുള്ള ഇറാന്‍ ഉദ്യോഗസ്ഥന്റെ അപേക്ഷയിന്‍മേലുള്ള വീസയാണ് യുഎസ് നിഷേധിച്ചിരിക്കുന്നത്. എന്നാല്‍, യുഎസിന്റെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്നു ഇറാന്‍ പറഞ്ഞു. യുഎന്നിലേക്ക് പ്രതിനിധികളെ അയിക്കുവാനുള്ള രാജ്യത്തിന്റെ അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റമാണിതെന്നും ഇറാന്‍ വക്താവ് ഹമീദ് ബബായ് പറഞ്ഞു.