ഹിലാരി ക്ലിന്റന് നേരെ ചെരിപ്പേറ്
11 April 2014
ഹിലാരി ക്ലിന്റണ് നേരെ ചെരുപ്പേറ്. ലാസ് വേഗസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്ക്രാപ് റീസൈക്ലിംഗ് ഇന്‍ഡസ്ട്രീസിലെ ചടങ്ങിനിടെയാണ് ചെരുപ്പേറ് നടന്നത്.എന്നാല്‍ ചെരിപ്പ് ഹിലാരിയുടെ ശരീരത്തില്‍ കൊണ്ടില്ല. ഹിലാരി ക്ലിന്റണ് വേദിയിലെത്തിയപ്പോള്‍ സദസിലുണ്ടായിരുന്ന സ്ത്രീ അവര്‍ക്കുനേരെ ചെരിപ്പെറിയുകയായിരുന്നു. സ്ത്രീയെ പിന്നീട് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ ഹിലാരി തമാശയായാണ് കണ്ടത്. ക്രിമിനല്‍ നിയപ്രകാരമുള്ള നടപടികള്‍ യുവതി നേരിടേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.
httpv://www.youtube.com/watch?v=HjAlpz3OOvU