ലോക്‌സഭാ തിരഞ്ഞെടുപ്പ്:ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വോട്ടിങ് മന്ദഗതിയിൽ

single-img
10 April 2014

eleലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വോട്ടിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.കേരളത്തിന് പുറമെ അന്‍ഡമാന്‍ , ബിഹാര്‍ , ചാണ്ഡിഗഢ് , ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് , ലക്ഷദ്വീപ് , മധ്യപ്രദേശ് , മഹാരാഷ്ട്ര് , ഡല്‍ഹി , ഒഡീഷ , ഉത്തര്‍പ്രദേശ്ര എന്നിവിടങ്ങളിലെ 71 സീറ്റുകളിലേയ്ക്കും ഇന്നു വോട്ടെടുപ്പ് നടക്കുന്നുണ്ട്.
മാവോവാദി ഭീഷണി ഏറ്റവും ശക്തമായി ചത്തീസ്ഗഢില്‍ ബസ്തറില്‍ കനത്ത സുരക്ഷയിലാണ് വോട്ടിങ് പുരോഗമിക്കുന്നത്. ബിഹാറിലെ ജാമുയി മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനിലേയ്ക്ക് ഡ്യൂട്ടിക്ക് പോയ രണ്ട് സി.ആര്‍ .പി.എഫ് ജവാന്മാര്‍ പുലര്‍ച്ചെയുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.