തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ പോളിങ് ഉദ്യോഗസ്ഥര്‍ തടഞ്ഞു

single-img
10 April 2014

gulamതിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ പോളിങ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ എന്ന് റിട്ടേണിങ് ഓഫീസര്‍ ശഠിച്ചെങ്കിലും പിന്നീട് ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ ഉറപ്പില്‍ ഉദ്യോഗസ്ഥന്‍ അയഞ്ഞു.

 
ബൂത്തിലുണ്ടായരുന്ന മറ്റ് പാര്‍ട്ടികളുടെ ഏജന്റുമാര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തില്ല. കോണ്‍ഗ്രസിന്റെ ഉദ്ധംപുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ആസാദ്.ജമ്മു ലോക്‌സഭാ മണ്ഡലത്തിലെ ജോഗി ഗേറ്റിലെ ഡി.പി.എസ്. പോളിങ് ബൂത്തിലാണ് ആസാദിനെ തടഞ്ഞത്.