സുരക്ഷാപ്രശ്‌നം:യു.എസ്. കോടതിയില്‍ പാസ്‌പോര്‍ട്ട് പകര്‍പ്പ് നല്‍കില്ലെന്ന് സോണിയാ ഗാന്ധി

single-img
9 April 2014

Soniaസിഖ് വിരുദ്ധ കലാപക്കേസുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന യു.എസ്. കോടതിയുടെ നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തള്ളി. അതിസുരക്ഷയുള്ള വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ ഇത്തരം രേഖകള്‍ രഹസ്യസ്വഭാവത്തിലുള്ളവയാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് പകര്‍പ്പ് നല്‍കാന്‍ സോണിയ വിസമ്മതിച്ചത്.
സിഖ് വിരുദ്ധ കലാപത്തില്‍പെട്ട കോണ്‍ഗ്രസുകാരെ സംരക്ഷിക്കുന്നത് സോണിയ ഗാന്ധിയാണെന്ന് കാണിച്ച് യു.എസിലെ സിഖ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയാണ് ന്യുയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ കോടതിയെ സമീപിച്ചത്.

 
സംഘടനയുടെ പരാതിയില്‍ കോടതി സോണിയ ഗാന്ധിക്ക് നോട്ടീസ് നല്‍കിയെങ്കിലും അവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞവര്‍ഷം സെപ്തംബറിലായിരുന്നു നോട്ടീസ് നല്‍കിയിരുന്നത്.ഇക്കാലത്ത് ചികിത്‌സയ്ക്കായി സോണിയ യു.എസില്‍ എതതിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടതിയുടെ നോട്ടീസ് ആശുപത്രി ജീവനക്കാരാണ് കൈപ്പറ്റിയത്.

 

 

എന്നാല്‍ സെപ്തംബര്‍ രണ്ടിനും 12നും മധ്യേ താന്‍ യു.എസില്‍ ഉണ്ടായിരുന്നില്ലെന്ന് സോണിയ കോടതിലയെ അറിയിച്ചു. ഇതിനെതിരെ സിഖ് ഫോര്‍ ജസ്റ്റീസ് നല്‍കിയ ആപഹര്‍ജിയിലാണ് യു.എസില്‍ ഇല്ലായിരുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ പാസ്‌പോര്‍ട്ട് പകര്‍പ്പ് ആവശ്യപ്പെട്ടത്.എന്നാൽ കോടതി നോട്ടീസ് അയച്ച സമയത്ത് അവര്‍ യു.എസില്‍ ഉണ്ടായിരുന്നുവെന്നും സംഘടന പറഞ്ഞു.