ട്വന്റി 20 : ശ്രീലങ്കയോട് തോറ്റ ഇന്ത്യക്ക് ഒന്നാം റാങ്ക് നഷ്ടമായി

single-img
8 April 2014

t20ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയോട് തോറ്റ ഇന്ത്യക്ക് ഒന്നാം റാങ്ക് നഷ്ടമായി. ഫൈനലിലെ വിജയത്തോടെ മൂന്ന് പോയന്റ് നേടിയ ലങ്ക 133 പോയന്റോടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ ഇന്ത്യ 130 പോയന്റോടെ രണ്ടാം റാങ്കിലാണ്.
അതേസമയം ടൂര്‍ണമെന്റില്‍ 319 റണ്‍സ് നേടി ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ അവാര്‍ഡ് നേടിയ വിരാട് കോലി ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ താരം സുരേഷ് റെയ്‌ന പത്താം സ്ഥാനത്തുണ്ട്. ബൗളര്‍മാരുടെ പട്ടികയില്‍ മുന്നില്‍നില്ക്കുന്ന ഇന്ത്യന്‍താരം മൂന്നാം സ്ഥാനത്തുള്ള അശ്വിന്‍ ആണ്.