പണം നഷ്ടപ്പെടാത്തതിനാല്‍ സോളാര്‍ കേസില്‍ വി.എസിന് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന് സര്‍ക്കാര്‍

single-img
7 April 2014

vsസോളാര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും അതിനാല്‍ വി.എസിന് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ വാദം.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ഇടപെടാന്‍ വി.എസിന് അവകാശമില്ലെന്ന കാര്യം പരിഗണിച്ച ശേഷമേ മുന്നോട്ട് പോകാവൂ എന്ന വാദമാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.