രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി രംഗത്ത്

single-img
7 April 2014

smrithiകോണ്‍ഗ്രസ് വൈസ് പ്രസിഡന്റും അമേത്തിയിലെ സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി രംഗത്ത്. ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് തനിക്ക് വെല്ലുവിളിയല്ല, മറിച്ച് അമേത്തിയിലെ ജനങ്ങള്‍ക്കാണ് രാഹുല്‍ വെല്ലുവിളിയുര്‍ത്തുന്നതെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി സ്മൃതി ഇറാനി.
മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് രാഹുലിനെതിരെ പരിഹാസവുമായി സ്മൃതി രംഗത്തെത്തിയത്.ഈ തെരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസിനെതിരെയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്‍്റെ ബി ടീമായ എ.എ.പിയോട് അല്ല. എ.എ.പിയുടെ ചൂല്‍ കൈയ്യില്‍ ഒതുങ്ങിയിരിക്കുകയാണ്. ഡല്‍ഹിയില്‍ ചൂലും കൈപ്പത്തിയും ചേര്‍ത്ത് നടത്തിയ ഭരണം അതിനുതെളിവാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി കുമാര്‍ ബിശ്വാസിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.