ലോക്‌സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

single-img
7 April 2014

polling boothആസാമിലെ അഞ്ചു മണ്ഡലങ്ങളിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലും പതിനാറാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകന്‍ ഗൗരവ് ഗോഗോയ് ആണ് ഇന്ന് മത്സര രംഗത്തുള്ളവരില്‍ പ്രമുഖന്‍.

ആസാമിലെ തേസ്പുര്‍, കാലിബോര്‍, ജോര്‍ഹത്, ദിബ്രുഗഡ്, ലഖിംപുര്‍ എന്നിവിടങ്ങളിലും ത്രിപുര വെസ്റ്റിലുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ആസാമിലെ ബാക്കിയുള്ള മൂന്നു മണ്ഡലങ്ങളില്‍ ഏപ്രില്‍ 12നും ആറു സീറ്റുകളില്‍ ഏപ്രില്‍ 24നുമാണു തെരഞ്ഞെടുപ്പ്. ത്രിപുരയിലെ രണ്ടാമത്തെ മണ്ഡലമായ ത്രിപുര ഈസ്റ്റില്‍ ഏപ്രില്‍ 12നും വോട്ടെടുപ്പു നടക്കും.