മുസാഫിര്‍ നഗര്‍ കലാപത്തിന്റെ ഉത്തരവാദികള്‍ ബിജെപിയും സമാജ്വാദിപാര്ട്ടിയുമെന്ന് അജിത്ത് സിംഗ്
7 April 2014
ബിജെപിയും എസ്പിയുമാണ് വോട്ടു ബാങ്ക് ലക്ഷ്യമിട്ടു മുസാഫിര്‍ നഗര്‍ കലാപത്തിനു നേതൃത്വം നല്‍കിയതെന്നു കേന്ദ്ര വ്യോമയാന മന്ത്രിയും ആര്‍എല്‍ഡി നേതാവുമായ അജിത്ത് സിംഗ്. കേന്ദ്രത്തില്‍ ബിജെപി നേതൃത്വം നല്കുന്ന മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനെ എന്തു വില കൊടുത്തും നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയും കലാപത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന ആരോപണത്തിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും പിതാവ് മുലായം സിംഗ് യാദവിനെയും പ്രതിരോധത്തിലാഴ്ത്തുകയാണ്.