സോണിയയും മുലായവും മതേതരത്വത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: മോദി

single-img
7 April 2014

modiമതേതരത്വത്തിന്റെ പേരുപറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും മുസ്ലീം ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. സോണിയയും മുലായവും നടത്തുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും മോദി കുറ്റപ്പെടുത്തി.

ഒരു വര്‍ഷത്തിനിടെ സോണിയയുടെ മൂക്കിനു താഴെ 700 കലാപങ്ങള്‍ നടന്നുവെന്നും അവയില്‍ 250 എണ്ണം മുലായത്തിന്റെ യുപിയിലായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും മതേതരത്വത്തിന്റെ പാട്ടുംപാടി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.