കെ. സുരേന്ദ്രന് വേണ്ടി നരേന്ദ്ര മോദി നാളെ കാസര്‍ഗോട്ട്

single-img
7 April 2014

modi-3_660_122012095039 (1)ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി ബിജെപി കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ പ്രചാരണത്തിനായി നാളെ കാസര്‍ഗോട്ടെത്തും. ഗുജറാത്തില്‍നിന്നു വിമാനമാര്‍ഗം രാവിലെ എട്ടോടെ മംഗലാപുരത്തെത്തുന്ന മോദി അവിടെനിന്നു ഹെലികോപ്റ്ററില്‍ കാസര്‍ഗോഡ് വിദ്യാനഗര്‍ ഗവ.കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ വന്നിറങ്ങും. ഒന്‍പതിനു കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം പ്രസംഗിക്കും. കനത്ത സുരക്ഷയാണു മോദിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.