ഇറാക്കില്‍ പരക്കെ അക്രമം; 11 പേര്‍ കൊല്ലപ്പെട്ടു

single-img
7 April 2014

map_of_iraqഇറാക്കിന്റെ തലസ്ഥാനത്തിനടുത്ത് ആറുപേരെ തട്ടിക്കൊണ്ടുപോയി തോക്കുധാരി വെടിവെച്ചു കൊന്നതുള്‍പ്പെടെ ഇന്നലെ രാജ്യത്തുണ്ടായ അക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി അധികാരികള്‍ അറിയിച്ചു. ബാഗ്ദാദിനു 30 കിലോമീറ്റര്‍ തെക്ക് സുന്നി നഗരമായ ലെത്തീഫിയ വീടുകളിലേക്ക് ഇന്നലെ പുലര്‍ച്ചെ തോക്കുധാരി ആക്രമിച്ചു കയറി ആറു പേരെ തട്ടിക്കൊണ്ടു പോയതായി പോലീസ് ഓഫീസര്‍ പറഞ്ഞു.