ബിജെപിയുടെ പ്രകടന പത്രിക പറത്തിറക്കി; രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വാഗ്ദാനം

single-img
7 April 2014

bjpരാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. ആദ്യഘട്ട പോളിംഗ് നടക്കുന്ന ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പത്രിക പുറത്തിറക്കിയത്. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതാണ് പ്രകടന പത്രികയിലെ മുഖ്യ മുദ്രാവാക്യം. ആസാമിലും ത്രിപുരയിലും ഇന്ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ പ്രകടന പത്രിക ദൃശ്യമാദ്ധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്യാനാവില്ല.

സാമ്പത്തിക കുതിപ്പിന് ഊന്നല്‍ നല്‍കുമെന്നും ബഹുബ്രാന്‍ഡ് ചില്ലറവിപണന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ലെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക പരിപാടി നടപ്പാക്കുമെന്നും തൊഴില്‍, വ്യവസായം, അഴിമതി നിര്‍മാര്‍ജനം, കള്ളപ്പണം തിരിച്ചുപിടിക്കല്‍ എന്നിവയ്്ക്കും പ്രാധാന്യം നല്‍കും. നീതിന്യായ പോലീസ് പരിഷ്‌കാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും വിലക്കയറ്റം തടയാന്‍ ആസൂത്രണ രീതിയില്‍ മാറ്റംവരുത്തുമെന്നുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.