ഉമ്മന്‍ ചാണ്ടിയെ കടല്‍ കടത്താതെ കേരളം രക്ഷപ്പെടില്ല; ചെന്നിത്തലയുടെ അധിക്ഷേപം സരിതയ്ക്ക് വേണ്ടി: വി.എസ്

single-img
5 April 2014

vsമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കടല്‍ കടത്താതെ കേരളം രക്ഷപെടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശല്യക്കാരനായ വ്യവഹാരിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ അധിക്ഷേപിക്കുന്നത് സരിതയ്ക്ക് വേണ്ടിയാണ്. സരിതയ്ക്ക് മുന്നില്‍ രമേശ് കുമ്പിട്ടോയെന്ന് സംശയമുണ്‌ടെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.