തെളിവെടുപ്പിനായി തഹ്‌സീന്‍ അക്തറിനെയും വഖാസ് അഹമ്മദിനെയും കേരളത്തിലെത്തിച്ചു

single-img
5 April 2014

vaghastehasin_05042014അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ തഹ്‌സീന്‍ അക്തറിനെയും വഖാസ് അഹമ്മദിനെയും തെളിവെടുപ്പിനായി ഡല്‍ഹി പോലീസ് കേരളത്തിലെത്തിച്ചു. മംഗലാപുരത്തുനിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിച്ചശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലേക്ക് കൊണ്ടുപോയി.

ആനച്ചാലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി ഇവിടെ നിന്ന് റോഡ് മാര്‍ഗമാണ് മൂന്നാര്‍ ടൗണിലേക്ക് കൊണ്ടുപോയി വഖാസ് താമസിച്ച ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ിതിനോടനുബന്ധിച്ച് മൂന്നാറിലെ ന്യൂ കോളനിയില്‍ സിഐഎസ്എഫി നേതൃത്വത്തില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.