ട്വന്റി-20 ലോകകപ്പ്: ഇന്ത്യ ഫൈനലില്‍

single-img
5 April 2014

kohli-sa272__747198239ആദ്യമായി ഒരു ലോകകപ്പ് ഫൈനലെന്ന ദക്ഷിണാഫ്രിക്കന്‍ സ്വപ്‌നങ്ങളെ വീണ്ടും കെടുത്തി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഫൈനലിലേക്ക്ഓടിക്കേറി. ദക്ഷിണാഫ്രിക്കയെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കുട്ടിക്രിക്കറ്റിലെ കലാശപ്പോരാട്ടത്തിന് ടിക്കറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ശേഷിക്കെ ഇന്ത്യ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. കോഹ്‌ലി തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.