രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

single-img
5 April 2014

rahulതിരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ക്കായി കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കാസർഗോഡ്‌ എത്തും . മംഗലാപുരത്തുനിന്ന് രാവിലെ 11.10-ഓടെ ഹെലികോപ്റ്ററില്‍ കാസര്‍കോട്ടെത്തുന്ന രാഹുല്‍ ഗാന്ധിയെ കാസര്‍കോട് ഗവ. കോളേജ് മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ ഹെലി പാഡില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരനും ചേര്‍ന്ന് സ്വീകരിക്കും.

അവിടെനിന്ന് പ്രത്യേക സുരക്ഷാവാഹനത്തില്‍ 11.20-ഓടെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തുന്ന അദ്ദേഹത്തെ വേദിക്കരികില്‍ മന്ത്രി കെ.സി.ജോസഫ്, ചെര്‍ക്കളം അബ്ദുള്ള, യു.ഡി.എഫ്. കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ടി.സിദ്ദീഖ്, എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, കെ.പി.സി.സി. ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

പ്രചാരണപരിപാടിയില്‍ കാസര്‍കോട് മണ്ഡലം തിരഞ്ഞെടുപ്പുസമിതി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധിക്കുപുറമെ മുഖ്യമന്ത്രി, കെ.പി.സി.സി. പ്രസിഡന്റ് എന്നിവര്‍ പ്രസംഗിക്കും. കാസര്‍കോട്ടെ പരിപാടിക്കുശേഷം രാഹുല്‍ ഗാന്ധി ഇടുക്കിയിലേക്ക് പുറപ്പെടും.