ചന്ദ്രചൂഡന്റെ പിന്തുണയോടു കൂടിയാണ് ആര്‍.എസ്.പിയുടെ മുന്നണി മാറ്റമെന്ന് പിണറായി

single-img
5 April 2014

PINARAYI_VIJAYANആര്‍.എസ്.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡന്റെ പങ്കോടുകൂടിയാണ് ആ പാര്‍ട്ടി യുഡിഎഫില്‍ ചേക്കേറിയ ഗൂഢാലോചന നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുന്‍നിശ്ചയപ്രകാരമാണു കാര്യങ്ങള്‍ നടന്നതെന്നും എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. പീതാംബരക്കുറുപ്പിന്റെ വെളിപ്പെടുത്തലോടെ താന്‍ പറഞ്ഞതു കൂടുതല്‍ വ്യക്തമായതായും പിണറായി പറഞ്ഞു.

അടുത്ത സുഹൃത്തുക്കളായി നടക്കുന്നവര്‍ ചതിച്ചാല്‍ അറിയില്ലെന്നുളളതിന്റെ ഉത്തമോദാഹരണമാണ് ആര്‍എസ്പിയുടെ നീക്കം മുന്‍കൂട്ടി അറിയാനാകാതിരുന്നത്. ആര്‍എസ്പിയുമായി ലോക്‌സഭാ സീറ്റ് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. എല്‍ഡിഎഫില്‍ സിപിഐ കഴിഞ്ഞാല്‍ കൂടുതല്‍ ശക്തിയുള്ളത് ജനതാദള്‍-എസിനായതിനാലാണ് അവര്‍ക്ക് സീറ്റ് നല്‍കിയതെന്നും പിണറായി വിജയന്‍ പറഞ്ഞു.