കേരളത്തിലും ദേശീയ രാഷ്ട്രിയത്തിലും സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

single-img
5 April 2014

rahulകേരളത്തിലും ദേശീയ രാഷ്ട്രിയത്തിലും സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.സിപിഎമ്മിന് വോട്ടുചെയ്താല്‍ അതിന്റെ ഗുണം ബിജെപിക്കാണ് ലഭിക്കുക എന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരള രാഷ്ട്രീയത്തെ താറുമാറാക്കിയെന്നും കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസിന് ഏറെ പഠിക്കാനുണ്ടെന്നും രാഹുല്‍ പറഞ്ഞു.

15 കോടിയിലധികം ദരിദ്രരെ മധ്യവര്‍ഗത്തിലേക്ക് ഉയര്‍ത്താനായതാണ് യു.പി.എ ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടം. 70 കോടി ജനങ്ങള്‍ ഇപ്പോഴും രാജ്യത്ത് ദാരിദ്രം അനുഭവിക്കുന്നു. വീണ്ടം അധികാരത്തിലെത്തിയാല്‍ അവരെ രാജ്യത്തിന്റെ മധ്യവര്‍ഗത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ പറഞ്ഞു.

എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരംഎന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.