രാഹുല്‍ പ്രധാനമന്ത്രിയായാല്‍ മോദി ജയിലില്‍: ബേനി പ്രസാദ് വര്‍മ
5 April 2014
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ നരേന്ദ്ര മോദി ആറു മാസം ജയിലിലാകുമെന്നു കേന്ദ്ര ഉരുക്കു മന്ത്രി ബേനി പ്രസാദ് വര്‍മ. ബല്‍റാംപുരില്‍ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു വര്‍മ. മോദിയെപ്പോലെയൊരു ഏകാധിപതി പ്രധാനമന്ത്രിയാകുന്നതു സ്വീകാര്യമല്ലെന്നും മോദി പ്രധാനമന്ത്രിയാകുന്ന പ്രശ്നമുദിക്കുന്നില്ലെന്നും വര്‍മ പറഞ്ഞു.