സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വി.എസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

single-img
4 April 2014

vsപ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സോളാര്‍ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 34 കേസുകളും സിബിഐ അന്വേഷിക്കണമെന്നാണ് വി.എസ് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ക്ക് തട്ടിപ്പിലുള്ള പങ്കും മന്ത്രി എ.പി.അനില്‍കുമാര്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചതുമുള്‍പ്പെടെ അന്വേഷിക്കണമെന്നാണ് വി.എസിന്റെ ആവശ്യം. കേസിലെ പ്രതികളുടെ ഉന്നത ബന്ധവും അന്വേഷണവിധേയമാക്കിയിട്ടില്ലെന്ന് അദ്ദേഹം ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും പ്രതികളുടെ സാന്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ പ്രതികള്‍ വന്‍ തുക ചെലവഴിക്കുന്നതിന്റെ ഉറവിടം കണെ്ടത്തണമെന്നും വി.എസ് ഹര്‍ജിവഴി ആവശ്യപ്പെട്ടിട്ടുണ്ട്.