ആദര്‍ശം പറയുന്ന ആന്റണി കേരളത്തിന് വേണ്ടി എന്തുചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് വി.എസ്

single-img
4 April 2014

vsജനങ്ങളെ വിഡ്ഢിയാക്കാതെ കേരളത്തിനു വേണ്ടി എന്തു ചെയ്തുവെന്നു പറയാന്‍ ആന്റണി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിലയില്ലാത്ത ആദര്‍ശം പറയുന്ന എ.കെ.ആന്റണി ആ ഒരു സത്യംകൂടി പറയാന്‍ തയാറാകണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

കൃഷിയും കൃഷിഭൂമികളുമടങ്ങിയ 123 ഗ്രാമപ്രദേശങ്ങള്‍ ജനങ്ങള്‍ക്കു താമസിക്കാന്‍ കഴിയാത്ത തരത്തില്‍ മാറ്റുന്ന നവംബര്‍ 23-ലെ സര്‍ക്കാര്‍ ഉത്തരവില്‍ ആരുടെ കൂടെയെന്നും ആന്റണി വ്യക്തമാക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. കുഴല്‍മന്ദത്ത് ആലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ഥി പി.കെ. ബിജുവിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നയിക്കുന്ന ചോദ്യങ്ങളൊന്നും കേട്ടില്ലെന്ന തരത്തില്‍ പുണ്യവാളന്‍ ചമഞ്ഞു നടന്നാല്‍ ഉത്തരം കിട്ടും വരെ ചോദ്യം ആവര്‍ത്തിച്ചു കൊണേ്ടയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറിക്കു വേണ്ടിയും ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറിയുടെ കാര്യത്തിലും തന്റെ നിലപാട് വ്യക്തമാക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.