ബി.ജെ.പിക്കെതിരായ അഴിമതിക്കഥകള്‍ നിരത്തി സോണിയ

single-img
4 April 2014

Soniaബി.ജെ.പി നേതൃത്വത്തിന് അഴിമതിയെപ്പറ്റി പറയാന്‍ അവകാശമില്ലെന്ന് സോണിയ ഗാന്ധി. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ അഴിമതി ആഴത്തില്‍ വേരോടിയെന്നും സോണിയ കുറ്റപ്പെടുത്തി. സഞ്ജയ് ഗാന്ധി കോളജ് ഗ്രൗണ്ടില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചാരണറാലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ.

ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ ഉണ്ടായ പ്രഫഷണല്‍ പരീക്ഷാ ബോര്‍ഡ് അഴിമതിയെക്കുറിച്ച് ആരും മറന്നിട്ടില്ലെന്നും സോണിയ പറഞ്ഞു. മധ്യപ്രദേശില്‍ ഖനി കരാറുകള്‍ നല്കുന്നതില്‍ വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ട്. എന്നാല്‍ വിഷയത്തെക്കുറിച്ചു സംസാരിക്കാന്‍ പോലും ബിജെപി തയാറായിട്ടില്ലെന്നും സോണിയ കുറ്റപ്പെടുത്തി. മന്ത്രിമാരും ഓഫീസര്‍മാരും അഴിമതിയില്‍ പങ്കാളികളാണെന്നും അവര്‍ പറഞ്ഞു.