ഇറാക്കില്‍ തീവ്രവാദ ആരകമണങ്ങളില്‍ 52 പേര്‍ കൊല്ലപ്പെട്ടു

single-img
4 April 2014

map_of_iraqഇറാക്കില്‍ കഴിഞ്ഞ ദിവസം നടന്ന തീവ്രവാദ ആക്രമണങ്ങളില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 40 തീവ്രവാദികളും ഉള്‍പ്പെടുന്നു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

ബാഗ്ദാദിനു സമീപം ഡൈ്വലിബ മേഖലയിലാണ് ഏറ്റവും ശക്തമായ ആക്രമണമുണ്ടായത്. ഡൈ്വലിബയിലെ സൈനികകേന്ദ്രത്തിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ച അക്രമികളെ സൈന്യം തടഞ്ഞതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റുമുട്ടലില്‍ 40 തീവ്രവാദികളും ഒറു സൈനികനും കൊല്ലപ്പെട്ടതായി സൈനിക മേധാവി പറഞ്ഞു.

സലാഹുദ്ദീനിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു സംഭവത്തില്‍ മഹ്മൂദിയാന്‍ നഗരത്തിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.