പാക് താരം മുഹമ്മദ് ഹഫീസ് ക്യാപ്ടൻ സ്ഥാനം രാജിവെച്ചു

single-img
4 April 2014

fezട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ പാക് ക്രിക്കറ്റ് ക്യാപ്ടൻ മുഹമ്മദ് ഹഫീസ് തത്‌സ്ഥാനം രാജിവച്ചു. ക്യാപ്ടൻസിൽ നിന്ന് ഒഴിയാൻ സമ്മർദ്ദമില്ലെങ്കിലും തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിവയ്ക്കുകയാണെന്നാണ് ഹഫീസ് അറിയിച്ചത്.

അതേസമയം ഏകദിനത്തിലെ ഉപനായകപദവിയും ഹഫീസ് ഉപേക്ഷിച്ചിട്ടുണ്ട്. 2012 മേയിൽ മിസ്ബാ ഉൽഹഖ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഹഫീസ് ട്വന്റി-20യിൽ നായകനായത്. 29 മത്സരങ്ങളിൽ ടീമിനെ നയിച്ച് ഹഫീസ് 18 എണ്ണത്തിൽ വിജയത്തിലെത്തി. 11 തോൽവികൾ വഴങ്ങി. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിലും പാകിസ്ഥാനെ നയിച്ചത് ഹഫീസാണ്.