രാഹുല്‍ ഗാന്ധി അര്‍ജ്ജുനനും മന്‍മോഹന്‍സിംഗ്‌ ശ്രീകൃഷ്ണനും : കോണ്‍ഗ്രസ്‌ പോസ്റ്റര്‍ വിവാദത്തില്‍

single-img
4 April 2014

അലഹബാദ് :രാഹുല്‍ഗാന്ധിയെ അര്‍ജുനനായും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ശ്രീകൃഷ്ണനായും  ചിത്രീകരിച്ച കോണ്‍ഗ്രസ് പോസ്റ്റര്‍ വിവാദത്തില്‍. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്ററുകള്‍ പതിച്ചതിന് കോണ്‍ഗ്രസ് അംഗം ഹസീബ് അഹമ്മദിനെതിരെ അലഹബാദിലെ ദരബംഗ സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

മഹാഭാരതയുദ്ധ സമയത്ത് തേര് തെളിക്കുന്ന കൃഷ്ണനായി മന്‍മോഹന്‍ സിങ്ങിനെയും പോരാളിയായ അര്‍ജ്ജുനനായി രാഹുല്‍ ഗാന്ധിയെയും ചിത്രീകരിച്ചാണ് പോസ്റ്റര്‍ ഇറങ്ങിയത്‌.

 

ശ്രീ റിഷി ജ്ഞാനയോഗ പ്രസാര്‍ സമിതിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്.അഞ്ചു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെയാണ് ഈ സംഭവത്തില്‍ കുറ്റക്കാരായി  കണ്ടെത്തിയത്.  പോസ്റ്റര്‍ പതിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു.