അരവിന്ദ് കേജരിവാളിന്റെ ശരീരത്ത് മഷിയൊഴിച്ചയാള്‍ ആം ആദ്മിയില്‍ ചേര്‍ന്നു

single-img
4 April 2014

arvindആരവിന്ദ് കേജരിവാളിനു നേരേ മഷി ഒഴിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ ആം ആദ്മി പാര്‍ട്ടി അംഗമായി. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശിയായ നാചികേത വാള്‍നികാര്‍ ആണ് തന്റെ പ്രവര്‍ത്തിയില്‍ കടുത്ത മാനസിക വിഷമം മൂലം തെറ്റ് ഏറ്റുപറഞ്ഞ് ആം ആദ്മിയില്‍ ചേര്‍ന്നത്.

അഴിമതി രഹിതമായ ഒരു നാട് സ്വപ്‌നം കണ്ടിരുന്ന താന്‍ അതിനുവേണ്ടിയാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ അവര്‍ക്ക് അഴിമതിക്കെതിരെ ഒന്നും തന്നെ ചെയ്യാനാവില്ലെന്ന് താന്‍ തിരിച്ചറിഞ്ഞതായും നാചികേത പറഞ്ഞു. അഴിമതി രഹിത ഭരണം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാന്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിക്കുമാത്രമേ കഴിയുള്ളുവെന്ന് അതിനു ശേഷമാണ് തനിക്ക് മനസ്സിലായത്. അന്ന് കേജരിവാളിനെ ആക്രമിച്ചതില്‍ ശക്തമായ മനസികവിഷമം ഉണ്ടായിരുന്നുവെന്നും നാചികേത പറഞ്ഞു.

മഷിയൊഴിച്ച സമയത്ത് ബി.ജെ.പിയുടെ ഹീറോയായി മാറിയ വാള്‍നികാറിനെ ഉപയോഗിച്ചാണ് എഎപി ഇപ്പോള്‍ ബിജെപിക്കെതിരെ ഡല്‍ഹിയിലെ മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്.