ജോര്‍ജ് രാജകുമാരന് മാര്‍പാപ്പയുടെ വക മരതകക്കുരിശ്

single-img
4 April 2014

വത്തിക്കാന്‍ സിറ്റി: ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയും ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ മരതകത്തില്‍ നിര്‍മിച്ച കുരിശ് വില്യം രാജകുമാരന്റെ എട്ട് മാസം പ്രായമുള്ള മകന്‍ ജോര്‍ജ് രാജകുമാരന് സമ്മാനിച്ചു. ആതോടൊപ്പം തന്നെ രാജ്ഞി റോയല്‍ എസ്‌റ്റേറ്റില്‍ നിന്നുള്ള പ്രത്യേക തേനും വിസ്‌കിയും മറ്റ് മധുര പലഹാരങ്ങളുമടങ്ങുന്ന സമ്മാനം മാര്‍പാപ്പക്ക് നൽകി. പുരാതന റോമില്‍ രാജകീയ പദവിയുടെ മുദ്രയായാണ് മരതകം ഉപയോഗിച്ചിരുന്നത്. പരമാധികാരത്തെയാണ് ഇത് പ്രതിനിധീകരിക്കുക. പിതാവിന്റെ സമ്മാനം ജോര്‍ജിനെ ഏറെ ആഹ്‌ളാദിപ്പിക്കുമെന്നാണ് രാജ്ഞി ഇതിനോട് പ്രതികരിച്ചത്.

ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയോ നാപോളിറ്റാനോയുടെ ഉച്ചവിരുന്നിനു ശേഷമാണ് ഇരുവരും വത്തിക്കാനില്‍ എത്തിയത്. 20 മിനിറ്റോളം നീണ്ടുനിന്നു കൂടിക്കാഴ്ചയിൽ രാജ്ഞിയ്‌ക്കൊപ്പം ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും മാര്‍പാപ്പയെ സന്ദര്‍ശിച്ചു.