കൊച്ചിക്ക് നഷ്ടം:ഐപിഎൽ മത്സരങ്ങൾ കൊച്ചിയിലില്ല

single-img
4 April 2014

കൊച്ചിയിൽ വച്ചു നടക്കുന്ന ഐ പി എൽ മൽസരങ്ങൾ മാറ്റിവെച്ചു.രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണു കളികൾ കൊച്ചിയ്‌ല് നിന്നും മാറ്റി വെച്ചത്.ഏഴാം സീസണിലെ മൽസരങ്ങളിൽ ചിലതു കൊച്ചിയിൽ നടാക്കുമെന്നു ബി സി സി ഐ അറിയിച്ചിരുന്നുവെങ്കിലും മാറ്റിവെക്കുകയായിരുന്നു.ഓരൊ ടീമും ഒൻപതു മൽസരം വീതം ഇന്ത്യയിൽ കളിക്കും.അഞ്ചു ടീമുകൾ കുറഞ്ഞതു നാലു മൽസരം ഹോം ഗ്രൗണ്ടിൽ കളിക്കും.ചെന്നൈ സൂപ്പർ കിംഗ്സ് റാഞ്ചിയിലും,കിങ്ങ്സ് ഇലവൻ പഞ്ചാബ് കട്ടക്കിലും,രാജദസ്ഥാൻ റോയൽസ് അഹമ്മദാബാദിലും കളിക്കും.മേയ് ഒന്ന്,16,17എന്നീ ദിവസങ്ങളിൽ കളിയുണ്ടായിരിക്കില്ലാ എന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.