വിശാലും ലക്ഷ്മിയും നാൻ ശികപ്പു മനിതനിൽ.

single-img
4 April 2014
vishal-lakshmi-menon-610x330കഴിഞ്ഞ വർഷം പ്രേക്ഷകർ നെഞ്ഞിലേറ്റിയ ഭാഗ്യ ജോഡികളായിരുന്നു പാണ്ഡ്യനാടിലെ വിശാലും ലക്ഷ്മിയും.അവർ വീണ്ടും ഒന്നിക്കുന്ന നാൻ ശികപ്പു മനിതൻ റിലീസിനൊരുങ്ങുന്നു.സ്നേഹിതനും അതിലുപരി ‘തിരുട്ടുപ്പയലെ,സമർ’എന്നീ ചിത്രങ്ങളിലൂടെ  ശ്രദ്ധേയനായ യുവ സംവിധയകൻ തിരു ആണു ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.സൗഹൃദ സംഭാഷണത്തിനിടെ ഈ ചിത്രത്തിന്റെ പ്രെമേയം പറയുകയും അത് വിശാലിനു ഇഷ്ട്ടമാകുകയും ചെയ്തു.തനിക്കു ഇതിൽ അഭിനയിക്കാൻ താല്പര്യമുണ്ടെന്ന് വിശാൽ തിരുവിനോട് പറയുകയും അവർ ഒരുമിക്കുകയുമാണുണ്ടായത്.ഈ സിനിമയിലെ സെൻസേഷനായ ചുംബനം ഏറെ വിവാധമായി.വിശാലും ലക്ഷ്മിമേനോനും തമ്മിലുള്ള ലിപ് ലോക്കാണു വിവാദമായത്.എന്നാൽ നടിയായ ലക്ഷ്മിമേനോൻ അതൊരു അശ്ലീലമല്ലന്നും താൻ കേൾക്കുന്ന വേളയിൽ തന്നെ ആ രംഗത്തിന്റെ ഗൗരവവും അനിവാര്യവും മനസ്സിലാക്കിയാണു അഭിനയിച്ചതെന്നും പറഞ്ഞു.പാണ്ഡിനാടിലെ താര ജോടികളായ വിശാലും ലക്ഷ്മിമേനോനും വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർ ആകാഷഭരിതരാകുന്നു.ചിത്രത്തിൽ ഗി വി പ്രകാശണു സംഗീതം നിർവഹിചിരിക്കുന്നത്.