സൂര്യനെല്ലിക്കേസ്സിലെ ഹൈക്കോടതിവിധി സര്‍ക്കാര്‍ നിലപാടുകളുടെ നേട്ടമെന്ന് ചെന്നിത്തല

single-img
4 April 2014

പത്തനംതിട്ട: സൂര്യനെല്ലി കേസ് പ്രതികളുടെ ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച ശരിയായ നിലപാടുകളുടെ ഫലമാണെന്ന്  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലോക്സഭ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ മാത്രമല്ല പ്രതിപക്ഷത്തിന്‍റെയും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകുമെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.

അതേസമയം സൂര്യനെല്ലി കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏഴ് പ്രതികളെ വെറുതേവിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ആന്റണി (ബാജി), ജോര്‍ജുകുട്ടി, മോഹനന്‍, രാജഗോപാലന്‍ നായര്‍, ജോസഫ്, മേരി, വിലാസിനി എന്നിവരെയാണ് കേസില്‍ കോടതി വെറുതേവിട്ടത്.

എന്നാല്‍ ഈ വിധി ജസ്റ്റിന് ബസന്തിനുള്ള മറുപടിയാണെന്നാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചത്. കേസില്‍ ധര്‍മ്മരാജന്റെ ജീവപര്യന്തം ശിക്ഷയും മറ്റ് 24 പ്രതികളുടെ ശിക്ഷയും കോടതി ശരിവച്ചിരിന്നു. കോട്ടയത്തെ പ്രത്യേക കോടതിയുടെ വിധിയാണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരിക്കുന്നത്.