ചാവറയച്ചനും എവുപ്രാസ്യാമ്മയെയും വിശുദ്ധപദവിയിലേക്ക്
3 April 2014
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മയെയുടെയും പേരിലുള്ള അത്ഭുതപ്രവൃത്തികള്‍ക്ക് മാര്‍പാപ്പ അംഗീകാരം നല്കി വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നു. ഇരുവരെയും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് അറിയുന്നത്.
1986 ഫെബ്രുവരി എട്ടിന് ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ വി. അല്‍ഫോന്‍സാമ്മയ്ക്കൊപ്പം ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയിരുന്നു. 1987-ല്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളം എവുപ്രാസ്യയെ ദൈവദാസിയായി പ്രഖ്യാപിക്കുകയും 2002 ജൂലൈ അഞ്ചിന് ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ ധന്യയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.