ഐപിഎല്‍ ഏഴാം സീസണ് മത്സരങ്ങള്‍ക്കു കൊച്ചി വേദിയാകില്ല
3 April 2014
ഏഴാം സീസണ് ഐപിഎല്‍ മത്സരങ്ങള്‍ക്കു കൊച്ചി വേദിയാകില്ല. ബിസിസിഐ ഇന്നു പുറത്തിറക്കിയ സമ്പൂര്‍ണ മത്സരക്രമത്തില്‍ മത്സരവേദിയായി കൊച്ചിയെ ചേര്‍ത്തിട്ടില്ല. എന്നാൽ സീസണിലെ 40 മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും എന്ന് മത്സരക്രമത്തില്‍ പറയുന്നു .
10 ഇന്ത്യന്‍ നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. രാജസ്ഥാന് ഒഴികെ മറ്റെല്ലാ ടീമുകളുടെയും ഹോംഗ്രൗണ്ടില്‍ മത്സരങ്ങള്‍ നടക്കും. ആദ്യഘട്ടമത്സരങ്ങള്‍ യുഎഇയിലാണ് നടക്കുന്നത്. ഇന്ത്യയില്‍ രണ്ടാംഘട്ടത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ഒന്ന് കൊച്ചിയില്‍ നടക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത് .ജൂണ്‍ ഒന്നിന് മുംബൈയിലാണ് ഫൈനല്‍.