ബാര്‍ ലൈസന്‍സ് പുതുക്കലില്‍ 25 കോടിയുടെ അഴിമതി നടന്നതായി കോടിയേരി ബാലകൃഷ്ണന്‍

single-img
3 April 2014

KODIYERI_BALAKRISHNANസംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനു വേണ്ടി 25 കോടിയുടെ അഴിമതി നടന്നതായി പ്രതിപക്ഷ ഉപനേതാവും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍. ഇത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ചെറുകിട ബാറുകളുമായി വിലപേശല്‍ നടക്കുകയാണെന്നും തെളിവുകള്‍ ഹാജരാക്കന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പായിരിക്കും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.