മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് നേരെ വധശ്രമം : സ്ഫോടനത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്

single-img
3 April 2014

ഇസ്ലാമാബാദ് :ഇസ്‌ലാമാബാദ്* പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റും മുൻ സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫിന് നേരെ വധശ്രമം.ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് മുഷറഫിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന വഴിയിലെ പാലത്തിനടിയില്‍ തീവ്രവാദികള്‍ ബോംബ് സ്ഥാപിച്ചിരുന്നു.എന്നാല്‍ മുഷറഫ് എത്തുന്നതിന് 20 മിനിറ്റ് മുൻപ് ബോംബ് സ്‌ഫോടനം നടന്നതിനാൽ അദ്ദേഹം  രക്ഷപ്പെട്ടു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജനുവരി മുതൽ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ സൈനിക ആശുപത്രിയിലാണ് മുഷറഫ് കഴിഞ്ഞത്. ഇവിടെ നിന്ന് വീട്ടിലേക്കു കൊണ്ടുപോകുന്ന വഴിയിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്.

നാല് കിലോ സ്‌ഫോടക വസ്തുക്കൾ പൈപ്പ്‌ലൈനിലുള്ളിലാക്കി പാലത്തിടിയിൽ വച്ചിരിക്കുകയായിരുന്നെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ലിയാഖത് നിയാസി അറിയിച്ചു.സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.