കാറും ബസും കൂട്ടിയിടിച്ച് കായംകുളത്ത് അഞ്ച്‌പേര്‍ മരിച്ചു

single-img
3 April 2014

Kayankulam.10കായംകുളത്തിനടുത്ത് കരിയിലകുളങ്ങരയില്‍ എയര്‍ബസും കാറും കൂട്ടിയിടിച്ച് ഓച്ചിറ പ്ലാപ്പന സ്വദേശികളായ അഞ്ച്‌പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന  ക്ലാപ്പന പെരുമന്താളം പടയണത്ത് വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (75), ക്ലാപ്പന ഹിദായത്ത് മന്‍സില്‍ മറിയുമ്മ കുഞ്ഞ് ( 65), ക്ലാപ്പന സിപി ബംഗ്ലാവ് നബീസ കുഞ്ഞ് ( 60), ക്ലാപ്പന ജിഹാദ് സെമിന്‍ (30), ക്ലാപ്പന കാവിന്റെ തെക്കേതില്‍ സിപി ബംഗ്ലാവ് മെഹ്മൂദ് കുഞ്ഞ് (65) എന്നിവരാണു മരിച്ചത്. സെമിന്റെ മകള്‍ നാലു വയസുള്ള മകള്‍ നസ്വയടക്കം രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.