ദുല്ഖറിന്റെ സംസാരം ആരോഗ്യത്തിനു ഹാനികരം

single-img
3 April 2014
asdasdസംവിധായകൻ ബാലാജി മോഹൻ ഒരേ സമയം മലയാളത്തിലും,തമിഴിലുമിറക്കുന്ന ചിത്രമാണു സംസാരം ആരോഗ്യത്തിനു ഹാനികരം അല്ലെങ്കിൽ വായമൂടി പേശ്‌.‘കാതലിൽ സൊവപ്പുവതു എപ്പടി’എന്ന തന്റെ തമിഴ്‌ ചിത്രം പോലെ തന്നെയാണു സംസാരം ആരോഗ്യത്തിനു ഹാനികരവും ഇറക്കുന്നത്‌.ഷോർട്ട്‌ ഫിലിമുകൾ മാത്രം ഇറക്കിയിരുന്ന ബാലാജിയുടെ കാതലിൽ സൊവപ്പുവതു എപ്പടി എന്ന ഷോർട്ട്‌ ഫിലിം ക്യാമറാമാനായ നീരവ്‌ ഷാ കാണുകയും അതു സിനിമയാക്കാൻ അദ്ദേഹത്തോട്‌ ആവിശ്യപ്പെടുകയും ചെയ്തു.അങ്ങനെയാണു ബാലാജി മോഹനെന്ന വ്യക്തിയുടെ സിനിമയിലേക്കുള്ള വരവ്‌.ആദ്ദ്യ സിനിമയിൽ തന്നെ അദ്ദേഹം പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും,ചിന്തിപ്പിക്കുകയും ചെയ്തു.
ചിത്രത്തിൽ ദുല്ഖറിനും,നസ്രിയക്കും പുറമെ മണിയൻ പിള്ള രാജുവും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.ചിത്രത്തിൽ അരവിന്ദെന്ന  സെയിൽസ്‌ എക്സിക്യൂട്ടീവിനെയാണു ദുല്ഖർ അഭിനയിക്കുന്നത്‌.നസ്രിയ അഞ്ജനയെന്ന ഡോക്ടറായും വേഷമിടുന്നു.
തികച്ചും വ്യത്യസ്തമായി നീങ്ങുന്ന ഈ ചിത്രം തീർത്തും പ്രേക്ഷകർക്കൊരു എന്റർടെയിന്മെന്റ് ആകുമെന്നാണു സംവിധായകൻ ബാലാജി മോഹൻ പറയുന്നത്.ഷോൺ റൊണാൾഡ് ആണു ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.