തിരക്കേറി ബീമാപള്ളി ഉറൂസ്

single-img
3 April 2014
unnasdfmedതിരുവനന്തപുരം:മതസൗഹാർദത്തിന്റേയും സമുദായിക ഐക്ക്യത്തിന്റേയും പ്രതീകമായി നിലകൊള്ളുന്ന ബീമപള്ളി ദർഗാ ഷെരീഫിലേക്കു വിശ്വാസികളുടെ ഒഴുക്കു തുടങ്ങി.പച്ചയും ചുവപ്പും നിറം ചേർന്ന കൊടികൾ ചാർത്തി അവർ ഉറൂസിനെ വരവേറ്റു.
വിശ്വാസികളുടെ തഖ്ബീർ ധ്വനിയിലും പ്രാർത്തനയിലും അകമ്പടിയോടെയാണു ബീമാ പള്ളി മുസ്ലിം ജമാത്തു പ്രസിഡന്റ് ജനാബ് എസ് സലാഹുദ്ദീനാണു പതാകയുയർത്തിയത്.പത്തുനാളത്തേക്ക് ബീമപള്ളി ദർഗ ഷെരീഫ് വിശ്വാസികളുടെ തീർഥാടന പുണ്യകേന്ദ്രമായി മാറിയിരിക്കുകയാണു.ബീമാപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ബീമ ബീവിയുടേയും മകൻ അശെയ്ഖ് സയ്യിദ് ഷഹീദ് മാഹീൻ അബൂബക്കറിന്റേയും സ്മരണാർത്ഥമാണു ഉറൂസ് ഉൽസവം നടക്കുന്നത്.നൂറു കണക്കിന്നു വിശ്വാസികൾ കൊടിക്കൂറകളുമായി പ്രദക്ഷിണത്തിൽ പങ്കുകൊണ്ടു.പ്രദക്ഷിണം പള്ളിയിൽ എത്തിയ ശേഷം ജുമാ മസ്ജിദ് ചീഫ് ഇമാം ജനാബ് അൽ ഹാജ് ഹസ്സൻ അഷറഫി ഫാളിൽ അൽ ബാഖവിയുടെ മുഖ്യ കാർമികത്വത്തിൽ ദു​‍ാ പ്രാർതന നടത്തി.ഇന്നുമുതൽ എല്ലാ ദിവസവും രത്രി ഏഴു മുതൽ മുനാജാത്,റാത്തീബ് തുടങ്ങിയവ കാണും