മോഡിയുടെ പോസ്ററുകള്‍ കീറി :വഡോദരയിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി മധുസൂദനന്‍ മിസ്ത്രി അറസ്റ്റില്‍

single-img
3 April 2014

വഡോദര : വഡോദരയിൽ നരേന്ദ്ര മോദിക്കെതിരെ  മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി മധുസൂദനൻ മിസ്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. മോദിയുടെ പോസ്റ്ററിനുമേൽ മറ്റൊരു പോസ്റ്റർ പതിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. നൂറോളം അനുയായികളെയും അറസ്റ്റ് ചെയ്തു. അനുയായികളുടെ മുന്നിൽ വച്ച് വൈദ്യുതി പോസ്റ്റിൽ ഘടിപ്പിച്ചുവച്ചിരുന്ന പോസ്റ്റർ മിസ്ത്രി നേരിട്ടു കീറിക്കളയുകയായിരുന്നു.

പ്രധാന സ്ഥലങ്ങളില്‍ പ്രചാരണ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കാന്‍ മോദിക്ക് അനുമതി നല്‍കിയ അധികൃതര്‍ തന്നോട് വിവേചനം കാണിക്കുകയാണെന്ന് മിസ്ത്രി ആരോപിച്ചു. പരസ്യം പതിക്കാന്‍ തുല്യമായ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസ്ത്രി ഗുജറാത്ത് ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

എന്നാൽ ബിജെപിയാണോ കോൺഗ്രസിന് പോസ്റ്റർ ഒട്ടിക്കാൻ സ്ഥലം നൽകേണ്ടതെന്ന് പാർട്ടിയുടെ ഗുജറാത്ത് വക്താവ് ജയ് നാരായണൻ ചോദിച്ചു. കോൺഗ്രസിന് പോസ്റ്റർ ഒട്ടിക്കാൻ കഴിഞ്ഞാലും ജനങ്ങളുടെ മനസ്സിൽ സ്ഥാനം ഉണ്ടാകില്ലെന്നും ജയ് നാരായണൻ കൂട്ടിച്ചേർത്തു.