സർക്കാർ ജീവനക്കാർക്ക് ഇന്ന് മുതൽ ശമ്പളവും പെൻഷനും ലഭിക്കും

single-img
2 April 2014

rupiതിരുവനന്തപുരം  ജില്ലയൊഴികെ  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും   സർക്കാർ ജീവനക്കാർക്ക്  ഇന്ന്  മുതൽ ശമ്പളവും പെൻഷനും  ലഭിക്കും.  തിരുവനന്തപുരത്ത്  ഇന്ന് പ്രാദേശിക അവധിയായതിനാൽ നാളെ മുതലായിരിക്കും ശമ്പളമെന്ന്  ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി വി. സോമസുന്ദരം പറഞ്ഞു.

റവന്യൂ, പൊതുമരാമത്ത്, വനം. ജലസേചനം തുടങ്ങിയ വകുപ്പുകളിലുള്ളവർക്കായിരിക്കും ആദ്യ ദിവസം ശമ്പളം. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലുള്ളവർക്ക്  നാളെയും  കൃഷി, മൃഗസംരക്ഷണം തുടങ്ങിയവയിലുള്ളവർക്ക് അടുത്ത ദിവസവും ശമ്പളം ലഭിക്കും. സർക്കാർ ജീവ​ന​ക്കാ​രുടെ ശമ്പ​ളം, ലീവ് സറ​ണ്ടർ, പെൻഷൻ, പി.​എഫ് വായ്പ, ഭവന നിർമ്മാണ വായ്പ തുടങ്ങിയ ആനു​കൂ​ല്യ​ങ്ങളിലൊന്നും യാതൊരു വിധ നിയ​ന്ത്ര​ണ​വും പരി​ഗ​ണ​ന​യി​ലി​ല്ലെന്ന് ധനകാര്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.