നാറ്റോ മെമ്പര്‍ഷിപ്പ്; യുക്രെയിനു റഷ്യയുടെ താക്കീത്
2 April 2014
നാറ്റോയുമായി അടുപ്പം പുലര്‍ത്താനുള്ള യുക്രെയിനിന്റെ നീക്കത്തിനെതിരേ റഷ്യ മുന്നറിയിപ്പു നല്കി.നാറ്റോയുമായി സഹകരിക്കാന്‍ മുന്‍കാലത്ത് യുക്രെയിന് നടത്തിയ ശ്രമം റഷ്യയുമായുള്ള ബന്ധം ഉലയ്ക്കാന്‍ കാരണമാക്കിയെന്ന് റഷ്യന്‍ വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.യുക്രെയിന് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നാറ്റോ മന്ത്രിമാര്‍ ബ്രസല്‍സില്‍ യോഗം ചേര്‍ന്ന സാഹചര്യത്തിലാണു റഷ്യയുടെ മുന്നറിയിപ്പ്.