കോണ്‍ഗ്രസിന്റെ പോരാട്ടം വകസനത്തേക്കാളുപരി മതേതരത്വം സംരക്ഷിക്കാനാണെന്ന് സോണിയ

1 April 2014
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പോരാടുന്നത് വികസനത്തേക്കാളുപരി മതേതരത്വം സംരക്ഷിക്കാന്‍ കൂടിയാണന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഭരണഘടന ഉറപ്പാക്കുന്ന മതേതരത്വ മൂല്യങ്ങള്‍ സമൂഹത്തില്‍ തുടര്‍ന്നും നിലനിര്‍ത്താനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നും എല്ലാവര്ക്കും തുല്യ അവകാശം ഉറപ്പാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും സോണിയ ഹരിയാനയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മന്മോഹന് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നെന്നും ജാതി, മത, വര്‍ഗ, വര്‍ണ വിവേചനങ്ങളൊന്നും പ്രകടിപ്പിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞു.