ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ചിദംബരം തകര്‍ത്തെന്നു യശ്വന്ത് സിന്‍ഹ

single-img
31 March 2014

yashwant_sinhaപത്തു വര്‍ഷത്തെ യുപിഎ ഭരണത്തിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കേന്ദ്ര ധനമന്ത്രി പി. ചിദംബരം പാടെ തകര്‍ത്തെന്നു മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. രാജ്യത്തെ വളര്‍ച്ചാനിരക്ക് ഗണ്യമായി കുറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. വിലക്കയറ്റം, തൊഴില്‍ സാധ്യത എന്നിവ സംബന്ധിച്ചുള്ള 18 ചോദ്യങ്ങള്‍ക്കു ചിദംബരം മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുപിഎ സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍ കൊണ്ടാണു രാജ്യത്ത് ഇത്രയധികം പ്രതിസന്ധിയുണ്ടായത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ ആദ്യ നാലു വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായത് എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ കാരണമാണെന്നും അതു യുപിഎ സര്‍ക്കാരിന്റെ നേട്ടമല്ലെന്നും മുന്‍ ധനമന്ത്രിയായ യശ്വന്ത് സിന്‍ഹ അവകാശപ്പെട്ടു.