സോണിയാഗാന്ധിയെയും രാഹുലിനെയും തുണിയുരിഞ്ഞു ഇറ്റലിയിലേയ്ക്കു നാടുകടത്തണമെന്ന് ബി ജെപി എം എല്‍ എ

single-img
31 March 2014

ഡല്‍ഹി : കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ രാഹുല്‍ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തണമെന്ന രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഹീരാലാല്‍ റേഗറയുടെ പ്രസ്താവന വിവാദമാകുന്നു. രാജസ്ഥാനിലെ ടോങ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലാണ് ഹീരാലാല്‍ റീഗര്‍ വിവാദ പരാമര്‍ശം നടത്തിയത്.

ഹീരാലാലിന്‍്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, തന്‍റെ പ്രസംഗം തെറ്റായി വാഖ്യാനിക്കുകയായിരുന്നുവെന്നും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹീരാലാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം, ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ വെട്ടി നുറുക്കണമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.