ക്രിമിയ: ഹിതപരിശോധന നിയമവിരുദ്ധമെന്ന് യു.എന്‍. പൊതുസഭ

single-img
29 March 2014

map_of_crimeaക്രിമിയയില്‍ നടത്തിയ ഹിതപരിശോധന നിയമവിരുദ്ധമാണെന്നു യുഎന്‍ പൊതുസഭ അംഗീകരിച്ച പ്രമേയത്തില്‍ പ്രഖ്യാപിച്ചു. യുക്രെയിനിന്റെ അഖണ്ഡത ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കുകയാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി. ക്രിമിയയിലെ ഹിതപരിശോധനയില്‍ 97% ജനങ്ങളും ക്രിമിയയെ റഷ്യയോടു ചേര്‍ക്കുന്നതിനെ അനുകൂലിച്ചെന്ന ന്യായം പറഞ്ഞാണ് പ്രസിഡന്റ് പുടിന്‍ ക്രിമിയയെ റഷ്യന്‍ ഭൂപടത്തിന്റെ ഭാഗമാക്കുന്ന നിയമത്തിന് അംഗീകാരം നല്‍കിയത്.

യുഎന്‍ ജനറല്‍ അസംബ്‌ളി അംഗീകരിച്ച പ്രമേയം നടപ്പാക്കാന്‍ റഷ്യക്ക് നിയമപരമായി ബാധ്യതയില്ലെങ്കിലും പ്രമേയത്തിനു കിട്ടിയ വന്‍പിന്തുണ റഷ്യക്ക് തിരിച്ചടിയാണ്. 193 അംഗ പൊതുസഭയില്‍ നൂറിലധികം രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു വോട്ടുചെയ്തിട്ടുണ്ട്.