താന്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നില്ലെന്ന് ആമിര്‍ ഖാന്
29 March 2014
തന്റെ അനുവാദമില്ലാതെ തന്റെ ചിത്രം ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന് തെരഞ്ഞെടുപ്പു കമ്മീഷനു കത്തയച്ചു. എഎപിയെ താന്‍ പിന്തുണയ്ക്കുന്നുവെന്ന മട്ടില്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിക്കുന്നതും പോസ്റ്ററുകളില്‍ തന്റെ ചിത്രം ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയില്പെട്ടതിനാലാണു കമ്മീഷനു കത്തയച്ചതെന്ന് ആമിര്‍ പറഞ്ഞു. 49കാരനായ ധൂം 3 നായകനും എഎപിക്കൊപ്പം എന്നതാണ് ആമിറിന്റെ ചിത്രത്തിനൊപ്പമുള്ള എഎപിയുടെ പോസ്റ്ററിലെ അടിക്കുറിപ്പ്.