ഇന്ത്യക്കാരുടെ നിക്ഷേപത്തിന്റെ കാര്യത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സഹകരിച്ചില്ലെന്ന് ചിദംബരം

single-img
28 March 2014

swiss bank01വിദേശ ബാങ്കുകളിലെ, പ്രത്യേകിച്ചും സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ സ്വിസ് ബാങ്ക് സഹകരിച്ചില്ലെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം. ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ജി-20 ഉള്‍പ്പെടെയുള്ള രാജ്യാന്തര ഫോറങ്ങളില്‍ പരാതി ഉന്നയിക്കുമെന്നും ചിദംബരം വ്യക്തമാക്കി. സ്വിസ് ധനമന്ത്രിക്കയച്ച കത്തിലാണ് ചിദംബരം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

2009 ഏപ്രിലില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ ബാങ്കിഗ് സ്വകാര്യതയുടെ കാലം കഴിഞ്ഞെന്ന് വ്യക്തമാക്കിയ കാര്യവും ചിദംബരം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിസഹകരണഭാവം തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സ്വിറ്റ്‌സര്‍ലാഡിനെ നിസഹകരണ പട്ടികയില്‍ പെടുത്തുമെന്ന് ചിദംബരം സ്വിറ്റ്‌സര്‍ലാന്റ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നു.