നടി നഗ്മയെ കയറിപ്പിടിക്കാനുള്ള ശ്രമം വീണ്ടും : ഇത്തവണ നഗ്മ തല്ലി

single-img
28 March 2014

മീററ്റ് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയയാളെ നടിയും മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നഗ്മ അടിച്ചു. മീററ്റിലെ തെരഞ്ഞെുടപ്പ് പ്രചരണത്തിനിടയായിരുന്നു സംഭവം.

വന്‍ജനകൂട്ടമാണ് തെരഞ്ഞെടുപ്പ് റാലിക്കായി എത്തിയിരുന്നത്. ജനകൂട്ടത്തിനിടയിലൂടെ റാലി നടക്കുന്ന സറ്റേജിലേക്ക് നടന്നുവരികെയാണ് യുവാവ് നഗ്മയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് നഗ്മ യുവാവിന്റെ മുഖത്തടിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് റാലിയില്‍ പങ്കെടുക്കാതെ നഗ്മ മടങ്ങി. ഇത്തരം കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ ഇനി മീററ്റില്‍ കാലുകുത്തില്ലെന്ന് നഗ്മ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് എംഎല്‍എ പരസ്യമായി നഗ്മയെ ചുംബിച്ചത് വിവാദമായിരുന്നു.കോണ്‍ഗ്രസ് എംഎല്‍എയായ ഗജരാജ് ശര്‍മ്മയാണ് എല്ലാവരെയും അമ്പരിപ്പിച്ച് നഗ്മയെ ചുംബിച്ചത്.തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് തുറന്ന കാറിലേക്ക് കയറാന്‍ ശ്രമിച്ച നഗ്മയെ ഗജരാജ് ശര്‍മ്മ ചേര്‍ത്ത് നിര്‍ത്തി ചുംബിക്കുകയായിരുന്നു. ചുംബിച്ചയുടനെ ഗജരാജ് ശര്‍മ്മയെ നഗ്മ തട്ടിമാറ്റി.