മോഡിയെ കഷണങ്ങളായി വെട്ടിനുറുക്കുമെന്ന് കോണ്ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ കൊലവിളി

single-img
28 March 2014

ലക്നോ : ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ കഷണങ്ങളായി വെട്ടിനുറുക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭീഷണി. ഉത്തര്‍പ്രദേശിലെ ഷബറന്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഇമ്രാന്‍ മസൂദാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന വിവാദപ്രസംഗം നടത്തിയത്.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദിയെ കഷണങ്ങളായി നുറുക്കുമെന്ന് മസൂദ് ഭീഷണി മുഴക്കുന്ന പ്രസംഗം ഉള്‍പ്പെടുന്ന വീഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഉത്തര്‍പ്രദേശ് ഗുജറാത്തല്ല. ഗുജറാത്തില്‍ നാല് ശതമാനം മുസ്ലീം ജനത മാത്രമാണുള്ളത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ 22 ശതമാനം മുസ്ലീങ്ങളുണ്ട്. മോദിയ്ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് എനിക്കറിയാം അതുകൊണ്ട് ഞാന്‍ മോദിക്കെതിരെ പോരാടും. നമ്മള്‍ അയാളെ(മോദിയെ) കഷണങ്ങളായി നുറുക്കും.മസൂദിന്റെ പ്രസംഗം വിഡീയോ വിവാദമായിരിക്കുകയാണ്.തെരഞ്ഞെടപ്പ് കമ്മീഷന്‍ മസൂദിന്റെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

httpv://www.youtube.com/watch?v=7uDiHswO9cA